പിഎസ്‌സി പൊതുപ്രാഥമിക പരീക്ഷ: അഡ്‌മിഷൻ ടിക്കറ്റ് വെബ്‌സൈറ്റിൽ

ബുധന്‍, 10 ഫെബ്രുവരി 2021 (17:20 IST)
ഫെബ്രുവരി,മാർച്ച് മാസങ്ങളിലായി നടക്കുന്ന പിഎസ്‌സി പ്രാഥമിക പരീക്ഷയുടെ അഡ്‌മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌ത് തുടങ്ങാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പരീക്ഷയുടെ അഡ്‌മിഷൻ ടിക്കറ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
 
ഫെബ്രുവരി 10 മുതൽ അഡ്‌മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന് പിഎസ്‌സി നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 20,25 മാർച്ച് 6,13 തീയതികളിലാണ് പൊതുപ്രാഥമിക പരീക്ഷ നടത്തുന്നത്. നാലുഘട്ടങ്ങളിലായി നടക്കുന്ന പൊതുപരീക്ഷയുടെ ആദ്യഘട്ടമാണ് ഫെബ്രുവരി 20ന് നടക്കുന്നത്. 18 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പൊതുപ്രാഥമിക പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍