അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ മറ്റൊന്നും പറ്റില്ല: ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രം
വ്യാഴം, 11 ഫെബ്രുവരി 2021 (12:56 IST)
കർഷക സമരത്തിന് പിന്നാലെയുണ്ടായ തർക്കത്തിന് പിന്നാലെ ട്വിറ്ററിന് കടുത്ത മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ മറ്റൊന്നുമുള്ള ട്വിറ്ററിന്റെ നയം സ്വീകാര്യമല്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഇന്ത്യൻ നിയമം അനുസരിച്ച് മാത്രമെ പ്രവർത്തിക്കാൻ പാടുള്ളുവെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. പാർലമെന്റിലാണ് രവിശങ്കർ പ്രസാദിന്റെ പ്രസ്‌താവന.