ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ ഇന്ത്യയിലെ നിയമം: ട്വിറ്ററിനെതിരെ ആഞ്ഞടിച്ച് ബിജെപി

ബുധന്‍, 10 ഫെബ്രുവരി 2021 (20:29 IST)
റിപ്പബ്ലിക്ക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട ട്വീറ്റുകളും ട്വിറ്റര്‍ അക്കൗണ്ടുകളും നീക്കം ചെയ്യണം എന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം ഭാഗികമായി മാത്രം പരിഗണിച്ച ട്വിറ്ററിനെതിരെ ബിജെപി നേതാക്കളുടെ രൂക്ഷ വിമർശനം. നിയമത്തിന് മുകളിലാണ് ഞങ്ങളെന്ന ഭാവമാണ് ട്വിറ്ററിനെന്നും രാജ്യം ഭരിക്കുന്നത് കോർപ്പറേറ്റ് നിയമങ്ങൾ പ്രകാരമല്ലെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.
 
അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള ഇന്ത്യൻ നയം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാണിച്ച് ട്വിറ്റർ പങ്കുവെച്ച ബ്ലോഗ്‌പോസ്റ്റാണ് കേന്ദ്ര ഭരണഗൂഡത്തെയും ബിജെപി നേതാക്കളെയും ചൊടിപ്പിച്ചത്. ട്വിറ്ററിനെതിരെ ഐടി മന്ത്രാലയം കർശന നടപടിയെടുക്കണമെന്ന് ബി.ജെ.പി. നേതാവ്‌ തേജസ്വി സൂര്യ ആവശ്യപ്പെട്ടു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും ട്വിറ്റര്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍