'എന്നേക്കാൾ ബുദ്ധിയും റേഞ്ചുമുളള നടിമാരില്ല', സ്വയം പുകഴ്ത്തി കങ്കണ !

കെ ആര്‍ അനൂപ്

ചൊവ്വ, 9 ഫെബ്രുവരി 2021 (16:06 IST)
നടി കങ്കണയുടെ പുതിയ ട്വീറ്റ് ചർച്ചയാവുകയാണ്. തൻറെ പുതിയ രണ്ട് ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പങ്കുവച്ചുകൊണ്ട് സിനിമ നടിമാരെ വെല്ലുവിളിക്കുകയാണ് താരം. ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും റേഞ്ചും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നാണ് നടി ട്വിറ്ററിലൂടെ പറയുന്നത്. കങ്കണയുടെ പുതിയ ചിത്രങ്ങളായ തലൈവിയുടെയും ധാക്കത്തിന്റെയും നിന്നുള്ള ഫോട്ടോകളിൽ താരത്തിന്റെ വ്യത്യസ്ത മേക്കോവർ കാണാനാകും.
 
"ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നെക്കാൾ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിനു ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്റെ അഹങ്കാരം ഉപേക്ഷിക്കാൻ തയ്യാറാണ്. പക്ഷെ അത് വരെ അഭിമാനത്തോടെയുള്ള ആഡംബരം എനിക്ക് തുടരാനാകും" - കങ്കണ ട്വിറ്ററിൽ കുറിച്ചു.
 
ഈ സ്വയം പുകഴ്ത്തൽ ട്വീറ്റിനു താഴെ രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്ന് പൊങ്കാല തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍