അതേസമയം തന്റെ ട്വിറ്റർ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും സസ്പെന്റ് സസ്പെന്റ് ചെയ്യാപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു നിയമവും തെറ്റിക്കാത്ത എന്റെ അക്കൌണ്ട് സസ്പെന്റ് ചെയ്യുമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ എന്നെ ഭീഷണിപ്പെടുത്തുന്നു. ഓര്‍ക്കുക ഞാന്‍ ഇവിടെ നിന്ന് ഏത് ദിനം പോകുന്നുവോ അന്ന് നിന്നെയും കൊണ്ടെ പോകൂ. ചൈനീസ് ടിക്ടോക്കിന് സംഭവിച്ചപോലെ ബാന്‍ നിങ്ങള്‍ക്കും സംഭവിക്കും. ഇന്ത്യയ്ക്കെതിരായ ഗൂഢാലോചന എന്ന ഹാഷ്ടാഗോടെ കങ്കണ ട്വീറ്റ് ചെയ്തു.