ഗ്രെറ്റ തുൻബെർഗ് കമ്മ്യൂണിസ്റ്റ് ലോബിയുടെ പാവ, യഥാർത്ഥ പരിസ്തിതി പ്രവർത്തകരെ പറ്റി ആരും സംസാരിക്കുന്നില്ല

ബുധന്‍, 3 ഫെബ്രുവരി 2021 (14:43 IST)
കർഷക സമരത്തിന് പിന്തുണ അറിയിച്ച പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെതിരെ വിമർശനവുമായി നടി കങ്കണ റണൗട്ട്. ഗ്രെറ്റ തുന്‍ബെര്‍ഗ് കമ്മ്യൂണിസ്റ്റ് ലോബിയുടെ പാവയാണ്. യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകരെക്കുറിച്ച് ഒരു ഫാന്‍സി ആക്ടിവിസ്റ്റുകളും സംസാരിക്കില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഈ വർഷം പദ്‌മശ്രീയ്ക്ക് അർഹയായ  105 വയസുള്ള കര്‍ഷക ആര്‍ പപ്പമ്മാളിന്റെ വാര്‍ത്ത പങ്കുവെച്ചാണ് കങ്കണയുടെ ട്വീറ്റ്.
 
യഥാർത്ഥ പരിസ്ഥിതി പ്രവർത്തകരെ പറ്റി ഒരു ഫാന്‍സി ആക്ടിവിസ്റ്റുകളും സംസാരിക്കില്ല. എന്നാൽ ഗ്രെറ്റയെ പോലുള്ള വിഡ്ഢികളെ അവര്‍ പ്രോത്സാഹിപ്പിക്കും. കമ്മ്യൂണിസ്റ്റ് ലോബിയുടെ പാവ മാത്രമാണ് അവൾ, അതിന് പ്രതിഫലമായി  അവള്‍ നഷ്ടപ്പെടുത്തുന്നത് അവളുടെ വിദ്യാഭ്യാസമാണ് കങ്കണ ട്വീറ്റ് ചെയ്‌തു.
 

No fancy activists will talk about genuine environmentalist our own grandma ... but they will definitely promote dumb and a spoilt brat ⁦@GretaThunberg⁩ who is being used by entire left lobby and in return she gets to skip her education and school. https://t.co/vbN5yJt897

— Kangana Ranaut (@KanganaTeam) February 3, 2021
കർഷക സമരത്തെ തുടർന്ന് ഡൽഹി അതിർത്തിപ്രദേശങ്ങളായ  സിംഘു, ഗാസിപൂര്‍, തിക്രി എന്നിവിടങ്ങളിൽ കേന്ദ്രം ഇന്റർനെറ്റ് വിലക്കിയിരുന്നു. അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്ത പങ്കുവച്ച് ”ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു” എന്നായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍