ഡൽഹിയിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു

ചൊവ്വ, 26 ജനുവരി 2021 (17:37 IST)
കാർഷികനിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ ട്രാക്‌ടർ റാലി അക്രമാസക്തമായതിനെ തുടർന്ന് ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡൽഹി നഗരം ഒന്നടങ്കം സമരക്കാർ കയ്യേറിയതോടെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു.
 
ഡല്‍ഹി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളും അടച്ചു.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടേയും പ്രവേശന കവാടങ്ങള്‍ അടച്ചിട്ടതായി ഡൽഹി മെട്രോ അറിയിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലേക്കുള്ള വിവിധ റോഡുകളും നേരത്തെ പോലീസ് അടച്ചുപൂട്ടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍