ഐടിഒ, ചെങ്കോട്ട,കോണാട്ട് പ്ലേയ്‌സ്: ഡൽഹി നഗരം കീഴടക്കി കർഷകർ

ചൊവ്വ, 26 ജനുവരി 2021 (15:12 IST)
രണ്ടുമാസം പിന്നിട്ട കർഷകപ്രക്സോഭം റിപ്പബ്ലിക് ദിനത്തിൽ രാജ്യസ്ഥലത്തെ ഒന്നടങ്കം നിശ്ചലമാക്കി. ട്രാക്‌ടറുമായി ഡൽഹി നഗരത്തിലെത്തിയ കർഷകർ തലസ്ഥാനത്ത് പലയിടങ്ങളിലും പോലീസുമായി ഏറ്റുമുട്ടി.ഡൽഹിയുടെ ഹൃദയ ഭാഗത്തുള്ള ചെങ്കോട്ടയും ഐടിഒയും കോണാട്ട് പ്ലെയ്‌സും കര്‍ഷകര്‍ കീഴടക്കി.
 
നേരത്തെ നിശ്ചയിച്ച റൂട്ടുകളിൽ നിന്നും വ്യതിചലിച്ചുകൊണ്ടാണ് പലയിടങ്ങളിലും ട്രാക്ടര്‍ പരേഡ് നടന്നത്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. സുപ്രധാനമായ പല സക്കാർ ഓഫീസുകളും സ്ഥിതിചെയ്യുന്ന ഐടിഒയിൽ സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ചെങ്കോട്ട പിടിച്ചടുക്കിയ കർഷകർ അവിടെ തങ്ങളുടെ പതാക ഉയർത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍