കർഷക സമരം: ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യുപി സർക്കാർ

തിങ്കള്‍, 25 ജനുവരി 2021 (07:44 IST)
ലക്‌നൗ: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്‌ടർ റാലി നടത്തുന്ന കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യുപി സർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫീസർമാർക്ക് ഇത്തരം ഒരു നിർദേശം നൽകിയതായാണ് വിവരം. ഡീസൽ നൽകേണ്ടെന്ന് സർക്കാർ നിർദേശം ഉണ്ടെന്ന് അറിഞ്ഞതോടെ നഗരത്തിലെ ഗതാഗതം സ്തംഭിപ്പിയ്ക്കാൻ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു. രണ്ടുലക്ഷത്തിലധികം ട്രാക്ടറുകളാണ് 100 കിലോമീറ്റർ നീളുന്ന ട്രാക്ടർ റാലിയിൽ അണി ചേരുക എന്ന് നേരത്തെ കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രാക്ടർ റാലിയുടെ റൂട്ട് രേഖാമൂലം ലഭിച്ചിട്ടില്ല എന്നാണ് ഡൽഹി പൊലീസിന്റെ പ്രതികരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍