ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് സന്ദർശനം നടത്തി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും

ഞായര്‍, 24 ജനുവരി 2021 (16:24 IST)
കോട്ടയം: ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് സന്ദർശനം നടത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. തിരുവഞ്ചൂർ രാധാകൃഷ്ണനും ഇരുവർക്കും ഒപ്പമുണ്ടായിരുന്നു. ദേവലോകം അരമനയിൽ എത്തി സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിദീയനുമായി ഒരു മണീക്കൂറോളം ചർച്ച നടത്തിയതായാണ് വിവരം. മാധ്യമങ്ങളെ മുൻകൂട്ടി അറിയുയ്ക്കാതെയായിരുന്നു ഈ കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ് നേതാക്കൾ സഭാ ആസ്ഥാനത്ത് എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. സഭാ തർക്കത്തിൽ കാര്യമായ ഇടപെടൽ നടത്താൻ നേരത്തെ കോൺഗ്രസ് തയ്യാറായിരുന്നില്ല. ഇത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി എന്ന് വിലയിരുത്തകൾ ഉണ്ടായിരുന്നു. തർക്കത്തിൽ ബിജെപി ഇടപെടൽ നടത്തുക കൂടി ചെയ്ത പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കളുടെ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍