ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ പാകിസ്ഥാൻ ശ്രമം: 308 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്

തിങ്കള്‍, 25 ജനുവരി 2021 (08:11 IST)
ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്താനൊരുങ്ങുന്ന ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കാൻ പാകിസ്ഥാൻ ശ്രമമെന്ന് ഡൽഹി പൊലീസ്. പ്രശ്നമുണ്ടാക്കാൻ ശ്രമിയ്കുന്ന 308 ട്വിറ്റർ അകൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് പറഞ്ഞു. 'പാകിസ്ഥാനിൽനിന്നുമുള്ള 308 ട്വിറ്റർ അക്കൗണ്ടുകൾ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ട്രാക്ടർ റാലിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഈ ട്വിറ്റർ അക്കൗണ്ടുകളിലൂടെ ശ്രമം നടക്കുന്നുണ്ട് എന്ന് രഹസ്യാന്വേഷണ ഏജൻസികളിൽനിന്നും വിവരം ലഭിച്ചിട്ടുണ്ട്. ജനുവരി 13നും 18നും ഇടയിൽ പാകിസ്ഥാനിൽ ആരംഭിച്ച ആക്കൗണ്ടുകളാണ് ഇവ. ഡൽഹി പൊലീസ് ഇന്റലിജൻസ് വിഭാഗം കമ്മീഷ്ണർ ദേപേന്ദ്ര പാതക് വ്യക്തമാക്കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍