പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം, സ്കൂളിലെ മാനസിക പീഡനം മൂലമെന്ന് കുടുംബം, സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

അഭിറാം മനോഹർ

ബുധന്‍, 25 ജൂണ്‍ 2025 (16:59 IST)
പാലക്കാട്: നാട്ടുകല്ലിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധം. സ്‌കൂളില്‍ നിന്നുണ്ടായ മാനസികപീഡനം കാരണമാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കളാണ് സ്‌കൂളില്‍ പ്രതിഷേധിച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ മാനേജ്‌മെന്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.
 
നാട്ടുകല്ലില്‍ 14കാരി തൂങ്ങിമരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഒന്‍പതാം ക്ലാസുകാരി ആശിര്‍നന്ദ തൂങ്ങി മരിക്കാന്‍ കാരണം മാനസികപീഡനമാണെന്ന് ബന്ധുക്കള്‍ പറയുന്നു. വിദ്യാര്‍ഥിനിക്ക് മാര്‍ക്ക് കുറഞ്ഞതോടെ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയതില്‍ ആശിര്‍നന്ദയ്ക്ക് മനോവിഷമം ഉണ്ടാക്കിയതായി കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര്‍നന്ദ(14)യെനാണ് ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍