Kerala Weather Live Updates: കബനി നദിയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്, നാളെ മുതല്‍ 40 മുതല്‍ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

രേണുക വേണു

ബുധന്‍, 25 ജൂണ്‍ 2025 (10:43 IST)
Kerala Weather Live Updates in Malayalam

Kerala Weather Live Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തിനു മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ കേരള തീരത്ത് ഇടയ്ക്കിക്കിടെ കാലവര്‍ഷക്കാറ്റിന്റെ ശക്തി വര്‍ധിക്കും. ഇതിന്റെ ഭാഗമായി നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഇടവേളകളോടു കൂടിയ മഴ കുറച്ചു വര്‍ധിച്ച് ശനിയാഴ്ച (ജൂണ്‍ 28) വരെ കൂടുതല്‍ പ്രദേശങ്ങളില്‍ (എല്ലാ ജില്ലകളിലും) ലഭിക്കാന്‍ സാധ്യത. 
 
വരും ദിവസങ്ങളില്‍ മധ്യ/വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. മഴയുടെ കൂടെ ശക്തമായ കാറ്റ് / ഇടി / മിന്നല്‍ എന്നിവയ്ക്കും സാധ്യത.

Kerala Rains : Red, Orange, Yellow Alerts

04:00 PM: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.  മലപ്പുറം ജില്ലയിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

03.20 PM: ഇനിയുള്ള 2-3 ദിവസം ഇടവിട്ടുള്ള ശക്തമായ മഴ / കാറ്റ് എല്ലാ ജില്ലകളിലും തുടരും. മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.
 
03.15 PM: നാളെ (26/06/2025) മുതല്‍ 28/06/2025 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Read Here: ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ  നിര്‍ദേശങ്ങള്‍

03.00 PM: പ്രളയ സാധ്യത മുന്നറിയിപ്പ് 
 
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക
 
യെല്ലോ അലര്‍ട്ട്

വയനാട്: കബനി (കാക്കവയല്‍ സ്റ്റേഷന്‍) 
 
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. 

02:30 PM: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
 
കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (25/06/2025 & 26/06/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

25/06/2025 & 26/06/2025 : കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


02:00 PM:  വെള്ളരിമലയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്, ബെയ്‌ലി പാലത്തിനപ്പുറം റാണിമല, ഹാരിസൺസ് എസ്റ്റേറ്റുകളിൽ ജോലിക്ക് പോയവരിൽ ചിലർ മഴയത്ത് ഒറ്റപ്പെട്ടു. ഇവരെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി

01.00 PM: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. ജാഗ്രത പാലിക്കണം. 
 
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ ലഭിക്കാന്‍ സാധ്യത. തിരുവനന്തപുരത്തും കൊല്ലത്തും മഴ മുന്നറിയിപ്പില്ല. 

12:00 PM: മുണ്ടക്കയത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു.ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നും സുരക്ഷിതമല്ലാത്ത  സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ച് ജനങ്ങളെ മാറ്റിപാർപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവരെയും നാട്ടുകാർ തടഞ്ഞു.

11.00 AM: വയനാട് ചൂരല്‍മല മേഖലയില്‍ കനത്ത മഴ. പുന്നപ്പുഴയില്‍ അസാധാരണമായ നിലയില്‍ നീരൊഴുക്കു വര്‍ധിച്ചു. വില്ലേജ് റോഡില്‍ വെള്ളം കയറി. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ശക്തമായ മഴയാണ് ഈ മേഖലയില്‍ പെയ്യുന്നത്. ഉള്‍പ്രദേശത്ത് ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 
 


10.00 AM: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് (ORANGE ALERT: അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 
 
09.45 AM: ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്: Click Here to Read 

09.30 AM: മത്സ്യബന്ധനത്തിനു വിലക്ക് 
 
കര്‍ണാടക തീരത്ത് ജൂണ്‍ 26 (വ്യാഴം) വരെ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. 
 
09.00 AM: ഇന്നത്തെ മഴ മുന്നറിയിപ്പ് 
 
എട്ട് ജില്ലകളില്‍ ഇന്ന് (ജൂണ്‍ 25) യെല്ലോ അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലര്‍ട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍