Saif Ali Khan: വീട്ടില്‍ കയറിയ മോഷ്ടാവ് കുത്തി; നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍

രേണുക വേണു
വ്യാഴം, 16 ജനുവരി 2025 (09:01 IST)
Saif Ali Khan

Saif Ali Khan: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍. വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവിന്റെ കുത്തേറ്റാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ട്. 
 
വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ മോഷ്ടാവ് സെയ്ഫിനെ ആക്രമിക്കുകയായിരുന്നു. മോഷ്ടാവിനെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിനു കുത്തേറ്റത്. മുംബൈ ബാന്ദ്രയിലുള്ള സെയ്ഫിന്റെ വസതിയിലാണ് മോഷണ ശ്രമം ഉണ്ടായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു. 
 
മുംബൈ ലീലാവതി ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്. ശരീരത്തില്‍ കുത്തേറ്റതിന്റെ ആറ് മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article