2034ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ വേദിയാകും. ലോകകപ്പിന് വേദിയാവുക സൗദി അറേബ്യയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2030ലെ ലോകകപ്പ് മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലായി സംയുക്തമായി നടത്താനും തീരുമാനമായി. യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ യുറുഗ്വായ്, അര്‍ജന്റീന,പരാഗ്വായ് എന്നിവര്‍ക്ക് അനുവദിച്ചിട്ടുണ്ട്.