Women's T20 worldcup : ഫൈനലിലെ തോൽവി ആവർത്തിച്ച് ദക്ഷിണാഫ്രിക്കൻ, വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസിലൻഡിന്

അഭിറാം മനോഹർ

തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (09:00 IST)
Newzealand, Worldcup
വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസിലന്‍ഡിന്. ഞായറാഴ്ച നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ 32 റണ്‍സിന് കീഴടക്കിയാണ് ന്യൂസിലന്‍ഡ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഓസീസിനോടും ദക്ഷിണാഫ്രിക്ക തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
 
 വനിതാ ടി20 ലോകകപ്പിന്റെ ആദ്യ രണ്ട് എഡിഷനിലും(2009,2010) ഫൈനലിലെത്തിയിരുന്നെങ്കിലും മൂന്നാം ഫൈനലിലാണ് ന്യൂസിലന്‍ഡിന് കിരീടനേട്ടം സ്വന്തമാക്കാനായത്. മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും തസ്മിന്‍ ബ്രിറ്റ്‌സും ചേര്‍ന്ന് നല്‍കിയത്. ഇരുവരും പുറത്തായതിന് പിന്നാലെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച. 27 പന്തില്‍ 33 റണ്‍സെടുത്ത ലോറയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ന്യൂസിലന്‍ഡിനായി റോസ്‌മേരിയും അമേലിയ കെറും 3 വിക്കറ്റ് വീതം സ്വന്തമാക്കി.
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. 38 പന്തില്‍ നിന്നും 43 റണ്‍സെടുത്ത അമേലിയ കെര്‍, 28 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ബ്രൂക്ക് ഹാലിഡേ, 31 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത സൂസി ബേറ്റ്‌സ് എന്നിവരിടെ ഇന്നിങ്ങ്‌സുകളാണ് കിവികളെ മികച്ച സ്‌കോറിലെത്തിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍