പോക്‌സോ കേസില്‍ തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകളുടെ ഫോണിലേക്ക് ഇയാള്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മധുര സൗത്തിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പരാതി നല്‍കിയത്.