എക്കാലവും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശഭരിതമായ മത്സരങ്ങള്‍ സമ്മാനിച്ചിട്ടുള്ള പരമ്പരയാണ് ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി. ഇത്തവണ പരമ്പര കൈവിട്ടെങ്കിലും സംഭവബഹുലം തന്നെയായിരുന്നു പരമ്പര. ജസ്പ്രീത് ബുമ്ര പരമ്പരയിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ തുടക്കക്കാരായി സാം കോണ്‍സ്റ്റാസ്, ബ്യൂ വെബ്സ്റ്റര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ മികച്ച പ്രകടനങ്ങളാണ് നടത്തിയത്. അതേസമയം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ പരമ്പരയില്‍ തീര്‍ത്തും നിറം മങ്ങുകയും ചെയ്തു.