ചിൽഡ്രൻസ് ഹോമിൽ 16കാരൻ 17 കാരനെ തലയ്ക്കടിച്ചു കൊന്നു

എ കെ ജെ അയ്യര്‍

വ്യാഴം, 16 ജനുവരി 2025 (19:48 IST)
തൃശൂർ: ചിൽഡ്രൻസ് ഹോമിൽ അന്തേവാസികൾ തമ്മിൽ നടന്ന അടിപിടിക്കിടെ 16 കാരൻ ഇരിങ്ങാലക്കുട സ്വദേശിയായ 17 കാരനെ തലയ്ക്കടിച്ചു കൊന്നു. രാമവർമ്മപുരം ചിൽഡ്രൻസ് ഹോമിൽ വ്യാഴാഴ്ച രാവിലെ ആയിരുന്നു 16 കാരൻ ചുറ്റിക കൊണ്ട് 17 കാരനെ തലയ്ക്കടിച്ചു കൊന്നത്.
 
കഴിഞ്ഞ ദിവസം നടന്ന പ്രശ്നത്തിൻ്റെ തുടർച്ചയായിരുന്നു രാവിലെ ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേണ്ടിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍