ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കുടുംബം ഒഴുക്കില്‍പ്പെട്ടു; മൂന്നുപേരെ കാണാതായി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 16 ജനുവരി 2025 (19:32 IST)
ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കുടുംബം ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ മൂന്നു പേരെ കാണാതായി. ചെറുതുരുത്തിസ്വദേശികളായ കബീര്‍ ഭാര്യ റൈഹാന ഇവരുടെ മകളായ പത്തു വയസ്സുകാരി സൈറ, കബീറിന്റെ സഹോദരിയുടെ മകന്‍ 12 കാരന്‍ സനു എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. അപകടത്തില്‍പ്പെട്ട സ്ത്രീയെ പുറത്തെത്തിച്ചിട്ടുണ്ട്.
 
മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നാലുപേരും ഒഴുക്കില്‍ പെട്ടുപോയത് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടു കുട്ടികള്‍ക്കും കബീറിനുമായുള്ള തിരച്ചില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് നടത്തുന്നത്. അപ്രതീക്ഷിതമായി ഇവര്‍ ഒഴുക്കില്‍പ്പെട്ട് പോവുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍