Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി

Rain

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 ജൂണ്‍ 2024 (20:29 IST)
മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. ചോക്കാട് മാളിയേക്കലില്‍ കുതിരപ്പുഴയില്‍ കുളിക്കുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്. പാലക്കാട് ആലത്തൂര്‍ പത്തനാപുരത്തെ 1500 കുടുംബങ്ങള്‍ക്ക് ഭാരതപ്പുഴ കടന്ന് ആലത്തൂരിലേക്ക് എത്താനുള്ള താത്കാലിക പാലം തകര്‍ന്നു. മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
 
കൂടാതെ തിരുവനന്തപുരം പള്ളിപ്പുറത്ത് ശക്തമായ മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു. സിആര്‍പിഎഫ് ക്യാംപിന് സമീപം റിയാസിന്റെ വീടാണ് തകര്‍ന്നത്. കോഴിക്കോട് നാദാപുരത്ത് വീടിന് മുകളില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണുകൾക്കെല്ലാം ഓരേ ചാർജർ, പുതിയ നിയമം 2025 ഓടെ നിലവിൽ?