ഇന്ത്യന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മൂലമുള്ള അണുബാധ നിരക്ക് ഉയര്‍ന്ന നിലയിലെന്ന് ഐസിഎംആര്‍ പഠനം. എല്ലുകള്‍ പൊട്ടി ഉണ്ടാവുന്ന അപകടങ്ങളില്‍ ശരീരത്തിനുള്ളില്‍ കമ്പിയും സ്‌ക്രൂവും പോലുള്ളവ നിക്ഷേപിച്ചു കൊണ്ടുള്ള സര്‍ജറികളിലാണ് അണുബാധ നിരക്ക് കൂടുതലെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇത് മറ്റു രോഗങ്ങള്‍ക്ക് കാരണമാവുകയും അമിതമായ ആശുപത്രി ചെലവുകളിലേക്കും ആശുപത്രി വാസത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിലേക്കും നയിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.
രാജ്യത്തെ മൂന്ന് പ്രധാന ആശുപത്രികളിലെ 3090 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ജയപ്രകാശ് നാരായണ്‍ അപ്പക്‌സ് ട്രോമാ സെന്റര്‍, കസ്തൂര്‍ബാ ഹോസ്പിറ്റല്‍, ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇത്തരം അണുബാധ നിരക്ക് കൂടുതലെന്നാണ് പറയുന്നത്.