ചൂടുള്ളപ്പോള്‍ ഈ ജ്യൂസ് കുടിക്കരുതെന്ന് ഐസിഎംആര്‍ പറയുന്നു; കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ശനി, 7 ഡിസം‌ബര്‍ 2024 (11:30 IST)
ധാരാളം പേര്‍ ജ്യൂസുകള്‍ ഇഷ്ടപ്പെടുന്നവരാണ്. അതും ചൂട് കാലത്ത്. ആളുകള്‍ സ്ഥിരമായി ജ്യൂസും തണുത്തപാനിയങ്ങളും വാങ്ങിക്കുടിക്കാറുണ്ട്. ചിലര്‍ കരിമ്പിന്‍ ജ്യൂസും കുടിക്കും. എന്നാല്‍ ഈ സമയത്ത് കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഐസിഎംആര്‍ അഥവാ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത്. കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവാണ്. ആരോഗ്യകരമായ ഭക്ഷണ ശീലത്തിനായി ഐസിഎംആര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. 
 
കരിമ്പിന്‍ ജ്യൂസില്‍ ഉയര്‍ന്ന അളവിലാണ് ഷുഗറുള്ളതെന്ന് ഐസിഎംആര്‍ എടുത്തുപറയുന്നു. 100മില്ലി ലിറ്റര്‍ കരിമ്പിന്‍ ജ്യൂസില്‍ 13-15 ഗ്രാം പഞ്ചസാരയാണ് ഉള്ളത്. ഇന്ത്യയില്‍ വേനല്‍ക്കാലത്താണ് കരിമ്പിന്‍ ജ്യൂസ് വിപണം കൂടുതലായി നടക്കുന്നത്. കൂടാതെ പഴങ്ങള്‍ ജ്യൂസായിക്കഴിക്കുന്നത് ഒഴിവാക്കണമെന്നും പോഷകങ്ങള്‍ ലഭിക്കണമെങ്കില്‍ മുഴുവനായി തന്നെ കഴിക്കണമെന്നും ഐസിഎംആര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍