ലോകമെമ്പാടുമുള്ള ഏറ്റവും പ്രചാരമുള്ള ഗർഭനിരോധന മാർഗ്ഗങ്ങളിലൊന്നാണ് കോണ്ടം. ഇതിനും കാലാവധിയുണ്ടെന്നത് പലരും മറക്കുന്നു. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ് എക്‌സ്‌പെയറി ഡേറ്റ്. കാലക്രമേണ, ലാറ്റക്സ് അല്ലെങ്കിൽ പോളിയുറീൻ മെറ്റീരിയൽ ദുർബലമാവുകയും വഴക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ അത് പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കോണ്ടം ചിലപ്പോൾ പ്രിന്റ് ചെയ്ത തീയതിക്ക് മുമ്പുതന്നെ കാലഹരണപ്പെടും എന്നത് മറ്റൊരു വസ്തുത. വാലറ്റുകൾ, പഴ്‌സുകൾ, ഗ്ലൗവ് കമ്പാർട്ടുമെന്റുകൾ അല്ലെങ്കിൽ കാർ ഡാഷ്‌ബോർഡുകൾ എന്നിവയിൽ കോണ്ടം സൂക്ഷിക്കരുത്. ചൂട് കൂടിയ സ്ഥലത്ത് ഇത് സൂക്ഷിച്ചാൽ അത് ലാറ്റക്‌സിനെ നശിപ്പിക്കുന്നു.