ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

നിഹാരിക കെ.എസ്

ശനി, 27 സെപ്‌റ്റംബര്‍ 2025 (15:30 IST)
പെരുംജീരകം ഒരു സുഗന്ധവ്യഞ്ജനമാണ്. ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടുകമാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ഇത്. ഇവയുടെ ഏറ്റവും പ്രധാനപ്പെട്ട ​ഗുണം മെച്ചപ്പെട്ട ദഹനമാണ്. ഭക്ഷണം കഴിച്ച ശേഷം കുറച്ച് ജീരകം വായിലിട്ടു ചവയ്ക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും.
 
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാൻ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എൻസൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ശരീരത്തിന് തണുപ്പ് നൽകുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
 
ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകൾ ജീരകത്തിലുണ്ട്. വായ്‌നാറ്റം തടയുന്ന ആന്റി-മൈക്രോബിയൽ ഗുണങ്ങളും ജീരകത്തിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍