നേരത്തെ ആര്‍ത്തവവിരാമം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദയാരോഗ്യക്കുറവുണ്ടാകുമെന്നും അത് തലച്ചോറിനെയും വൈജ്ഞാനിക പ്രകടനത്തെയും ഒരുമിച്ച് ബാധിക്കുമെന്നും പുതിയ പഠനം. നേരത്തെയുള്ള ആര്‍ത്തവവിരാമം ബുദ്ധിശക്തി കുറയുന്നതിനും പിന്നീടുള്ള ജീവിതത്തില്‍ അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യയ്ക്കും കാരണമാകുമെന്ന് മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പുതിയ പഠനം സൂചിപ്പിക്കുന്നത് നേരത്തെയുള്ള ആര്‍ത്തവവിരാമം ഹൃദയ പ്രവര്‍ത്തനവും ഗ്രേ മാറ്റര്‍ വോള്യവും, വൈറ്റ് മാറ്റര്‍ ഹൈപ്പര്‍ഇന്റന്‍സിറ്റി ബര്‍ഡനും, വൈജ്ഞാനിക പ്രകടനവും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടെയും അവശ്യ വിതരണം പരിമിതപ്പെടുത്തുന്നതിലൂടെ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും.