പൂക്കള്‍ മണക്കുമ്പോഴോ, ഭക്ഷണം ആസ്വദിക്കുമ്പോഴോ, സുഖകരമായ എന്തെങ്കിലും മണക്കുമ്പോഴോ, നമ്മുടെ ഗന്ധത്തെ നമ്മള്‍ പലപ്പോഴും നിസ്സാരമായി കാണുന്നു. എന്നാല്‍ നിങ്ങളുടെ മൂക്ക് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല കാര്യങ്ങളുടെയും സൂചന നല്‍കുന്നുണ്ടന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ മധ്യവയസ്സിലെത്തുമ്പോഴേക്കും, നിങ്ങളുടെ ഗന്ധം അറിയാനുള്ള കഴിവ് എല്ലാ കാരണങ്ങളാലും ഉണ്ടാകുന്ന മരണനിരക്ക് പ്രവചിക്കാന്‍ കഴിയുമെന്ന് ചാര്‍ളി ഡണ്‍ലോപ്പ് സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ ന്യൂറോബയോളജി ആന്‍ഡ് ബിഹേവിയര്‍ പ്രൊഫസര്‍ എമെറിറ്റസ് ഡോ. മൈക്കല്‍ ലിയോണ്‍ പറയുന്നു. അതായത് നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ ഗന്ധം തിരിച്ചറിയാനുള്ള നിങ്ങളുടെ കഴിവില്‍ കൃത്യമായി പ്രതിഫലിക്കും.
തലച്ചോറിന്റെ ഓര്‍മ്മയുമായും വൈകാരിക കേന്ദ്രങ്ങളുമായും ഘ്രാണവ്യവസ്ഥയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നിങ്ങള്‍ ഒരു സുഖകരമായ ഗന്ധം അനുഭവിക്കുമ്പോള്‍ അത് സെറിബെല്ലത്തെ സജീവമാക്കുന്നു. കാരണം ആ സമയത്ത് നിങ്ങള്‍ ആഴത്തില്‍ ശ്വാസം എടുക്കുന്നു. എന്നാല്‍ തലച്ചോറിനെ ബാധിക്കുന്നത് സുഖകരമായ ഗന്ധങ്ങള്‍ മാത്രമല്ല. നിങ്ങള്‍ക്ക് ഒരു ദുര്‍ഗന്ധം അല്ലെങ്കില്‍ അറപ്പുളവാക്കുന്ന ഗന്ധം നേരിടുമ്പോള്‍ നിങ്ങളുടെ ശരീരം ശ്വാസോച്ഛ്വാസം നിര്‍ത്തുന്നു.