രാവിലെ പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ സോഴ്‌സായി മുട്ട ഉള്‍പ്പെടുത്തുന്നവര്‍ ഏറെയാണ്. എന്നാല്‍ തിരക്ക് പിടിച്ച ജീവിതത്തില്‍ മുട്ടയുടെ തോട് പൊളിക്കുമ്പോഴായിരിക്കും പലപ്പോഴും ബുദ്ധിമുട്ടുണ്ടാകുക. ചിലപ്പോള്‍ തോട് മുട്ടയുടെ വെള്ളയുമായി ഒട്ടിപോകുന്നതിനാല്‍ പൊളിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
മുട്ടയുടെ പി എച്ച് മൂല്യം കുറവായിരിക്കുമ്പോള്‍ മുട്ടയുടെ തോടിനും വെള്ളയ്ക്കും ഇടയിലെ നേര്‍ത്ത പാട(ഷെല്‍ മെംബ്രേയ്ന്‍) വെള്ളയോട് ഒട്ടിപിടിക്കുന്നതാണ് ഇതിന് കാരണം. പുതിയ മുട്ടകള്‍ക്കായിരിക്കും ഈ ബുദ്ധിമുട്ട് ഉണ്ടാവുക.
മുട്ടത്തോട് എളുപ്പത്തില്‍ പൊളിക്കാന്‍ ചില ടിപ്പുകള്‍
മുട്ട പുഴുങ്ങുമ്പോള്‍ അല്പം ഉപ്പ് ചേര്‍ത്ത് പുഴുങ്ങുക. ഇത് മുട്ടയുടെ വെള്ളയിലെ പ്രോട്ടീനുകളുമായി പ്രവര്‍ത്തിച്ച് അവയെ ദൃഡമാക്കുന്നു. തോട് പൊളിക്കുന്നത് എളുപ്പമാക്കുന്നു
മുട്ട പുഴുങ്ങുമ്പോള്‍ വെള്ളത്തില്‍ ബേക്കിങ് സോഡ ചേര്‍ത്ത് പുഴുങ്ങുന്നതും മറ്റൊരു മാര്‍ഗമാണ്. മുട്ട തിളപ്പിച്ച ശേഷം ഐസ് ഇട്ട വേള്ളത്തിലേക്ക് മുട്ട മാറ്റുന്നതും തോട് പെട്ടെന്ന് പൊളിക്കാന്‍ സഹായിക്കും