മുട്ട പുഴുങ്ങിയതോ പൊരിച്ചതോ? ഏതാണ് ആരോഗ്യത്തിന് ഉത്തമം?

നിഹാരിക കെ.എസ്

വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (13:56 IST)
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കിട്ടാൻ ദിവസവും മുട്ട കഴിച്ചാൽ മതി. പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട നമ്മൾ ദൈനംദിന ഡയറ്റിന്റെ ഭാഗമാക്കാറുണ്ട്. മുട്ട പാകം ചെയ്യുന്ന രീതി മാറുമ്പോൾ അവയുടെ പോഷകമൂല്യത്തിലും ചെറിയ തോതിൽ മാറ്റമുണ്ടാകാറുണ്ട്. ഇത് പലർക്കും അറിയില്ല. 
 
പുഴുങ്ങിയ മുട്ട: 
 
പുറമെ കാണുമ്പോൾ സിംപിൾ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തിൽ പവർഫുൾ ആണ് മുട്ട പുഴുങ്ങിയത്. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലൻസ് നൽകുന്നു.
 
എല്ലുകളുടെ ആരോഗ്യത്തിനും ഊർജ ഉൽപാദനത്തിനും സഹായിക്കുന്ന റൈബോഫ്ലേവിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രധാനമായ കോളിന്റെ മികച്ച ഉറവിടമാണ് പുഴുങ്ങിയ മുട്ട. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്ന് സംരക്ഷിക്കുന്നു.
 
ഓംലെറ്റ്: 
 
ഓംലേറ്റിൽ ഉപയോഗിക്കുന്ന ചേരുവകൾ അനുസരിച്ച് രുചിയിലും പോഷകഗുണത്തിലും വ്യത്യാസമുണ്ടാകാം. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും എണ്ണ പോലുള്ളത് ഉപയോഗിക്കുന്നതിനാൽ കലോറിയും അനാരോഗ്യകരമായ കൊഴുപ്പും വർധിപ്പിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍