ഡോക്ടര്‍മാര്‍ മുതല്‍ പോഷകാഹാര വിദഗ്ധര്‍, വീട്ടിലെ മുതിര്‍ന്നവര്‍ വരെ എല്ലാവരും പറയുന്നതാണ് നിങ്ങളുടെ ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന്. എന്നാല്‍ ഏത് തരം മുട്ടയിലാണ് കൂടുതല്‍ പോഷകസമൃദ്ധമായത് എന്നത് ഒരു തര്‍ക്കവിഷയമാണ്. ചിലര്‍ പുഴുങ്ങിയ മുട്ടകള്‍ അവയുടെ എല്ലാ പോഷകങ്ങളും നിലനിര്‍ത്തുന്നുവെന്ന് പറയുന്നു, മറ്റുചിലര്‍ പച്ചക്കറികള്‍ ചേര്‍ത്ത ഓംലെറ്റ് കൂടുതല്‍ സമീകൃതാഹാരമാണെന്ന് വിശ്വസിക്കുന്നു. പിന്നെയുള്ളത് സണ്ണി-സൈഡ് അപ്പ് ആണ് അതില്‍ മഞ്ഞക്കരു ദ്രാവകമായി തുടരുകയും പ്രധാന വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തിന് യഥാര്‍ത്ഥത്തില്‍ ഏതാണ് നല്ലത്? പോഷകാഹാര വിദഗ്ധര്‍ പറയുന്നത് നോക്കാം. പരമാവധി പ്രോട്ടീന്‍ നിലനിര്‍ത്തലും കുറഞ്ഞ കൊഴുപ്പും ആഗ്രഹിക്കുന്നുണ്ടെങ്കില്‍, വേവിച്ച മുട്ടയാണ് ഏറ്റവും നല്ല ഓപ്ഷന്‍. പച്ചക്കറികളില്‍ നിന്നുള്ള അധിക പോഷകങ്ങള്‍ അടങ്ങിയ കൂടുതല്‍ സമീകൃത ഭക്ഷണം വേണമെങ്കില്‍, ഒരു ഓംലെറ്റ് ആണ് ഏറ്റവും നല്ല മാര്‍ഗം. എന്നാല്‍ നിങ്ങള്‍ എത്രമാത്രം എണ്ണയോ വെണ്ണയോ ഉപയോഗിക്കുന്നുവെന്നുള്ളത് ശ്രദ്ധിക്കുക.
സണ്ണി-സൈഡ് അപ്പ് അവശ്യ വിറ്റാമിനുകള്‍ ലഭിക്കുന്നതിന് മികച്ചതാണ്. നിങ്ങള്‍ ഇവയില്‍ എന്ത് തിരഞ്ഞെടുത്താലും, മുട്ടകള്‍ പോഷകങ്ങളുടെ നല്ലൊരു ഉറവിടം തന്നെയാണ്. അവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.