രണ്ട് ഇഡ്ഡലിക്കൊപ്പം ഇതുകൂടി കഴിക്കുക; വിശപ്പ് മാറും

രേണുക വേണു

തിങ്കള്‍, 17 ഫെബ്രുവരി 2025 (15:17 IST)
ബ്രേക്ക്ഫാസ്റ്റായി രണ്ട് ഇഡ്ഡലി മാത്രം കഴിച്ച് വിശപ്പ് മാറ്റാമോ? ചുരുങ്ങിയത് മൂന്ന് ഇഡ്ഡലിയെങ്കിലും കിട്ടിയാല്‍ മാത്രമേ വിശപ്പ് മാറൂ എന്നുള്ളവര്‍ ഉണ്ടാകാം. എന്നാല്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഇഡ്ഡലി രണ്ടെണ്ണം മാത്രം കഴിക്കുന്നതാണ് നല്ലത്.
 
ഇഡ്ഡലിക്കൊപ്പം ധാരാളം പച്ചക്കറികള്‍ ചേര്‍ക്കുന്നത് വിശപ്പ് മാറാന്‍ സഹായിക്കും. അതായത് സാമ്പാര്‍ ചേര്‍ത്ത് ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ ധാരാളം പച്ചക്കറികള്‍ കഴിച്ചിരിക്കണം. രണ്ട് ഇഡ്ഡലി മാത്രം വിശപ്പ് മാറ്റാനുള്ള മറ്റൊരു വഴി പ്രോട്ടീന്‍ ഉള്‍പ്പെടുത്തല്‍ ആണ്. 
 
ഇഡ്ഡലിക്കൊപ്പം മുട്ട പുഴുങ്ങിയോ ബുള്‍സൈ ആയോ കഴിക്കുക. മുട്ട പ്രോട്ടീന്‍ ആയതുകൊണ്ട് ശരീരത്തിനു നല്ലതാണ്. മാത്രമല്ല രണ്ട് ഇഡ്ഡലിയില്‍ കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കും.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍