സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയാണ് ആഷിഖ് അബുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. തനിക്ക് 2 കോടി 15 ലക്ഷം രൂപ ആഷിഖ് അബു നല്‍കാന്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ആഷിഖ് അബുവിനോട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നാരദന്‍, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളെ ചൊല്ലിയാണ് തര്‍ക്കം. സന്തോഷ് ടി കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ചേര്‍ന്നാണ് ഈ മൂന്ന് സിനിമകളും നിര്‍മ്മിച്ചത്. ഈ സിനിമകളുടെ വിതരണാവകാശം, മ്യൂസിക് റൈറ്റ്‌സ്, ലാഭവിഹിതം എന്നീ ഇനങ്ങളില്‍ തനിക്ക് പൈസ ലഭിക്കാനുണ്ട് എന്നാണ് സന്തോഷ് ടി കുരുവിളയുടെ പരാതി.