കർഷകർകും ദരിദ്രർക്കും ഒന്നുമില്ല: ബജറ്റിൽ വിമർശനവുമായി രാഹുൽ ഗാന്ധി

Webdunia
ചൊവ്വ, 1 ഫെബ്രുവരി 2022 (17:56 IST)
മോദി സർക്കാരിന്റേത് പൊള്ളയായ ബജറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ വിഭാഗങ്ങെളെയും ബജറ്റിൽ അവഗണിച്ചെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു. കർഷകർക്കും പാവപ്പെട്ടവർക്കും ഉദ്യോഗസ്ഥ വിഭാഗത്തിനും, മധ്യവർഗ്ഗത്തിനും,യുവാക്കൾക്കും  ഇടത്തരം ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നായിരുന്നു രാഹുല്‍ ​ഗാന്ധിയുടെ വിമര്‍ശനം.
 
തൊഴിലില്ലായ്മയും പണപ്പെരുപ്പവും തകർത്ത സാധാരണക്കാർക്ക് ബജറ്റിൽ ഒന്നുമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. പെഗാസസിലൂടെ കറങ്ങുന്ന ബജറ്റ് എന്നാണ് മമത ബജറ്റിനെ വിശേഷിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article