ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി ഉപയോഗിച്ച് ഡിജിറ്റൽ റുപീ, 5 ജി ഇന്റർനെറ്റ് ഈ വർഷം തന്നെ

ചൊവ്വ, 1 ഫെബ്രുവരി 2022 (12:07 IST)
എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 
 
2022-23ല്‍ ലോകോത്തര നിലവാരത്തിൽ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കും. ചെറുകിട വ്യവസായങ്ങൾക്കു പിന്തുണ എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി പദ്ധതി 2023 വരെ നീട്ടി.പദ്ധതിയുടെ കവറേജ് 5 ലക്ഷം കോടിയായി വർധിപ്പിച്ചു.ഡ്രോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ‘ഡ്രോണ്‍ ശക്തി’ പദ്ധതിക്കു പ്രോത്സാഹനം നൽകും.
 
അടുത്തവർഷം തന്നെ രാജ്യത്ത് 5ജി ഇന്റർനെറ്റ് സംവിധാനം കൊണ്ടുവരും. നദീസംയോജനത്തിന് കരട് പദ്ധതി രേഖ തയാർ. ജൽജീവൻ മിഷന് 60,000 കോടി അനുവദിക്കും.നഗര ഗതാഗതത്തിനു പ്രത്യേക പദ്ധതി വൈദ്യുതി വാഹനങ്ങൾ ഉൾക്കൊള്ളിച്ച് പൊതുഗതാഗത സോണുകൾ നടപ്പിലാക്കും.അടുത്ത വർഷം ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി ഉപയോഗിച്ച് കൊണ്ട് ഡിജിറ്റൽ റുപീ സംവിധാനം കൊണ്ടുവരുമെന്നും. രാജ്യത്തെ സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഇത് ഉപയോഗപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍