മാലിന്യ സംസ്‌കരണത്തിലും ഇപ്പോഴത്തെ ഭരണസമിതിക്ക് ധാരണക്കുറവ് ഉണ്ടായിയെന്ന് മുൻ മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചു. മുൻ വർഷങ്ങളിൽ മാലിന്യങ്ങൾ തരംതിരിച്ച് നിർമാർജനം ചെയ്തിരുന്നു. ഇത്തവണ പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും പലയിടത്തും ഒന്നിച്ചാണ് കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യങ്ങളെല്ലാം ചില സ്ഥലങ്ങളിൽ ഒന്നിച്ചുകൊണ്ടുവന്ന് നിക്ഷേപിച്ച് കനാലുകളിൽ നീരൊഴുക്ക് പോലും തടസപ്പെടുന്ന സാഹചര്യമുണ്ടെന്നും കേൾക്കുന്നു. കുറേകൂടി ശ്രദ്ധ ചെലുത്തേണ്ട മേഖലയാണ് മാലിന്യസംസ്‌കരണമെന്നും ആര്യ പറഞ്ഞു.