5ജിയുടെ വിവിധ ഉപയോഗസാധ്യതകൾ ഇരു കമ്പനികളും ചേര്‍ന്ന് അന്വേഷിക്കും. ഒപ്പം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലൗഡ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.70 കോടി ഡോളറിന്റെ നിക്ഷേപത്തിന് പകരമായി 1.28 ശതമാനം ഓഹരി പങ്കാളിത്തം എയര്‍ടെല്‍ ഗൂഗിളിന് നല്‍കും. ബാക്കിയുള്ള 30 കോടി ഡോളര്‍ മറ്റ് കരാറുകളുമായി ബന്ധപ്പെട്ടാണ്.