18 വയസിന് താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ ഗൂഗിൾ ഒഴിവാക്കിയേക്കും

ചൊവ്വ, 25 ജനുവരി 2022 (18:24 IST)
പ്രായത്തിനും സ്ഥലത്തിനും താത്‌പര്യത്തിനും ലിംഗത്തിനുമനുസരിച്ചുള്ള പരസ്യവിതരണമാണ് ഇന്റർനെറ്റിലൂടെ ഓണ്‍ലൈന്‍ പരസ്യ വിതരണ സ്ഥാപനങ്ങള്‍ നടത്തുന്നത്. പരസ്യം യഥാര്‍ത്ഥ ഉപഭോക്താവിലേക്ക് എത്തിക്കാന്‍ ഇതുവഴി എളുപ്പത്തിൽ സാധിക്കും. ഇപ്പോളിതാ 18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ.
 
ഒരു പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.  18 വയസില്‍ താഴെയുള്ള കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍