അങ്കണവാടികളുടെ നിലവാരം ഉയർത്തും, ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ വിദ്യാഭ്യാസം വ്യാപിപിക്കും

ചൊവ്വ, 1 ഫെബ്രുവരി 2022 (11:54 IST)
കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാർലമെന്റിൽ തുടങ്ങി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്രമന്ത്രിസഭാ യോഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്. ബജറ്റിൽ വിദ്യാഭ്യാസ രംഗത്ത് നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
 
രാജ്യം ഡിജിറ്റലൈസേഷനുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിൽ അങ്കണവാടികളുടെ നിലവാരം ഉയർത്തും. അ‌ങ്കണവാടികളിൽ ഡിജിറ്റൽ സൗകര്യങ്ങൾ ഒരുക്കും. സക്ഷൻ അങ്കണവാടി പദ്ധതിയിൽ രണ്ട് ലക്ഷം അങ്കണവാടികളെ ഉൾപ്പെടുത്തും.
 
വനിതാ ശിശുക്ഷേമം മുൻനിർത്തി മിഷൻ ശക്തി, മിഷൻ വാത്സല്യ പദ്ധതികൾ നടപ്പിലാക്കും. കൊവിഡ് മൂലം സമൂഹത്തിന്റെ മാനസികാരോഗ്യം രംഗം ബാധിക്കപ്പെട്ടിട്ടുണ്ട്. ദേശീയ മാനസികാരോഗ്യ പദ്ധതി ഉടൻ നടപ്പിലാക്കും.
 
അതേസമയം ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഡിജിറ്റൽ സർവകലാശാലകൾക്ക് രൂപം നൽകും. കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു. ഈ പ്രശ്‌നം മറികടക്കാൻ ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതലായി വ്യാപിപിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍