മൊബൈൽ ഫോൺ,വസ്‌ത്രങ്ങൾ,രത്‌നങ്ങൾ എന്നിവയ്ക്ക് വില കുറയും, ഇന്ധനവില ഉയരും

ചൊവ്വ, 1 ഫെബ്രുവരി 2022 (14:22 IST)
കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും രത്‌നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചതായി ധനമന്ത്രി നിർമല സീതാരാമൻ. ഇ-കൊമേഴ്‌സിലൂടെ ആഭരണ കയറ്റുമതി ഉയര്‍ത്തുന്നതിനായി ഈ വര്‍ഷം ജൂണ്‍ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏർപ്പെടുത്തും.
 
ഇലക്‌ട്രോണിക് പാർട്‌സുകൾക്കും കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വസ്ത്രങ്ങള്‍, വജ്രം-രത്‌നക്കല്ലുകള്‍, പെട്രോളിയം ഉത്‌പന്നങ്ങൾക്കായുള്ള രാസവസ്തുക്കള്‍, സ്റ്റീല്‍ സ്‌ക്രാപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, മുതലായവയ്ക്ക് വിലകുറയും.
 
കുട, ഇറക്കുമതി വസ്തുക്കള്‍ എന്നിവയ്ക്ക് വില കൂടും. എ‌ഥനോൾ ചേർക്കാത്ത ഇന്ധനത്തിന് 2 രൂപ അധിക എക്‌സൈസ് തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിൽ  ഇന്ധനവില ഉയരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍