പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച്. പാക്കിസ്ഥാനില്‍ തുര്‍ക്കി വിമാനം ഇറക്കിയത് ഇന്ധനം നിറയ്ക്കാനാണെന്നും ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള സംഘര്‍ഷം എത്രയും വേഗം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. ലോകത്ത് ഒരു യുദ്ധം കൂടി തുര്‍ക്കി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തുര്‍ക്കിയുടെ വ്യോമസേന വിമാനങ്ങള്‍ പാക്കിസ്ഥാനില്‍ എത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി 130 ചരക്ക് വിമാനമാണ് പാകിസ്ഥാനില്‍ എത്തിയത്. പാക് സൈന്യത്തിന്റെ യുദ്ധോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്.
അതേസമയം ജമ്മു കാശ്മീരില്‍ 48 ഓളം റിസോര്‍ട്ടുകള്‍ അടച്ചു. സുരക്ഷാ ആശങ്കകളെ തുടര്‍ന്നാണ് നടപടി. ദൂത്പത്രി വെരിനാഗ് തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. പഹല്‍ഗാമില്‍ 26 സഞ്ചാരികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി. ആക്രമണത്തിന് പിന്നാലെ നിരവധി സഞ്ചാരികള്‍ ജമ്മു കാശ്മീര്‍ വിട്ടു പോയിരുന്നു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുള്ള സഞ്ചാരികളായിരുന്നു ഇവര്‍.
ഇതോടെ പ്രദേശവാസികള്‍ക്ക് ടൂറിസത്തില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരാഴ്ച മുമ്പ് വരെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. അതേസമയം പഹല്‍ഗാമിലെ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാന്‍ഡോ ആയിരുന്നെന്ന് വിവരം. ഭീകരവാദികളില്‍ ഒരാളായ ഹാഷിം മൂസയാണ് ഇന്ത്യയെ ആക്രമിക്കാന്‍ ലഷ്‌കറില്‍ ചേര്‍ന്നത്. ഒന്നരവര്‍ഷം മുമ്പ് പാകിസ്താനില്‍ രണ്ട് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിരുന്നു. ഇതില്‍ ഒരാളായ ഹാഷിം മൂസയാണ് ഭീകരാക്രമണത്തില്‍ പങ്കാളിയായ പാക്ക് സൈനികന്‍. ഇയാള്‍ പാക് സൈന്യത്തിന്റെ പാരകമാന്‍ഡറായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.