സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു; ചായയ്ക്ക് 15രൂപ!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 ഓഗസ്റ്റ് 2024 (14:04 IST)
സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു. പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വില വര്‍ദ്ധിച്ചതാണ് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണമായി പറയുന്നത്. ഹോട്ടലുകളില്‍ അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വില വര്‍ദ്ധിപ്പിച്ചത്. ഈ മാസം ഒന്നുമുതലാണ് പുതിയ വില നടപ്പിലാക്കിയത്. ചായയുടെ വില പത്തു രൂപയില്‍ നിന്ന് 13 രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ ചില ഹോട്ടലുകള്‍ ചായക്ക് 15 രൂപയും വാങ്ങുന്നുണ്ട്. അതേസമയം കാപ്പിക്ക് 20 രൂപ വരെയാണ് നല്‍കേണ്ടത്.
 
ദോശ, അപ്പം, ചപ്പാത്തി എന്നിവയുടെ വിലയിലും വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. ഇനിമുതല്‍ ഇവയ്ക്ക് 13 രൂപ വീതം നല്‍കേണ്ടിവരും. അതേസമയം ഇനിമുതല്‍ ഗ്രേവി ഫ്രീയായി നല്‍കില്ല. പകരം 20 രൂപ നല്‍കേണ്ടിവരും. മുട്ടക്കറിയുടെ വില 40 രൂപയാക്കിയിട്ടുണ്ട്്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍