സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള എൻപിഎസ് നിക്ഷേപത്തിന് 14 ശതമാനം നികുതിയിളവ്

ചൊവ്വ, 1 ഫെബ്രുവരി 2022 (14:04 IST)
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തൊഴിലുടമ നൽകുന്ന എന്‍പിഎസ് വിഹിതത്തിനുള്ള നികുതിയിളവ് പരിധി 14 ശതമാനമാക്കി. നേരത്തെ ഇത് പത്ത് ശതമാനമായിരുന്നു.
 
കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള നികുതിയിളവ് നേരത്തെ തന്നെ 14 ശതമാനമായിരുന്നു.സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തമ്മിലുള്ള അന്തരം മാറ്റാനാണ്‌ തീരുമാനമെന്നാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് വിശദീകരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍