'ക്യാമറ പണ്ടേ വീക്‌നെസ് ആയിരുന്നു'; കുട്ടിക്കാലത്തെ വിശേഷങ്ങളുമായി സുരഭി ലക്ഷ്മി

കെ ആര്‍ അനൂപ്
വ്യാഴം, 3 ജൂണ്‍ 2021 (13:02 IST)
ക്യാമറയോട് തനിക്ക് ബാല്യകാലം മുതലേ പ്രണയമാണെന്ന് സുരഭി ലക്ഷ്മി. കുട്ടിക്കാലത്തെ ചില രസകരമായ നിമിഷങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. പഴയ ഒരു കല്യാണ വീഡിയോയില്‍ ചിരിച്ചുകൊണ്ട് ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന സുരഭിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
 
'ക്യാമറ പണ്ടേ വീക്‌നെസ് ആയിരുന്നു. മങ്ങാട് ബാബുവേട്ടന്‍ ക്യാമറ ആദ്യമായി കയ്യില്‍ തന്നപ്പോള്‍ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണാം എന്റെ മുഖത്ത്.തെറ്റത്ത് വിജയന്‍ കുട്ടിയേട്ടന്റെ കല്യാണത്തിന് എടുത്തതാണ് ഈ വിഡിയോ'- സുരഭി ലക്ഷ്മി കുറിച്ചു.
 
അനൂപ് മേനോന്‍ ഒപ്പം പദ്മ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടി. നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article