മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍; എമ്പുരാന്‍ നിരോധിക്കണമെന്ന് തമിഴ്‌നാട് രാജ്യസഭാ എംപി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 ഏപ്രില്‍ 2025 (12:57 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എമ്പുരാന്‍ സിനിമ നിരോധിക്കണമെന്ന് തമിഴ്‌നാട് രാജ്യസഭാ എംപി വൈകോ. തമിഴ്‌നാട് സര്‍ക്കാരിനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എംഡിഎംകെയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് വൈകോ. എമ്പുരാന്‍ സിനിമയില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍ നീക്കിയില്ലെങ്കില്‍ സമരം ചെയ്യുമെന്ന് പറഞ്ഞ് തേനി ജില്ലയിലെ കര്‍ഷകസംഘങ്ങള്‍ നേരത്തേ രംഗത്തുവരുന്നു.
 
ഇതിനു പിന്നാലെയാണ് രാജ്യസഭാ എംപിയും രംഗത്ത് വരുന്നത്. അണക്കെട്ട് തകരും എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സിനിമയില്‍ നിന്ന് നീക്കണം. ഇല്ലെങ്കില്‍ വഴിതടയില്‍ ഉള്‍പ്പെടെയുള്ള ശക്തമായ സമര സംഘടിപ്പിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അണക്കെട്ടിനെ കുറിച്ച് ഭയം സൃഷ്ടിക്കാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ ഉദ്ദേശിച്ചിരുന്നുവെന്നും വൈകോ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍