റിലീസിന് മുമ്പേ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. ഈ സിനിമ രണ്ടു ഭാഗങ്ങളിലായാണ് ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിനായി അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് തെലുങ്ക് സിനിമാലോകം. 60 മുതല്‍ 70 കോടി രൂപ വരെയാണ് രണ്ടു ഭാഗങ്ങള്‍ക്ക് കൂടിയായി അല്ലു അര്‍ജുന്‍ വാങ്ങുന്നത് എന്നാണ് വിവരം.