കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് സഞ്ജയ് റൗത്ത് തുടങ്ങിയവരും അറസ്റ്റ് വരിച്ചു.
' ഈ പോരാട്ടം രാഷ്ട്രീയമല്ല, മറിച്ച് ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണ്. 'ഒരാള്‍ക്ക് ഒരു വോട്ട്' എന്നതിനു വേണ്ടിയാണ് ഈ പോരാട്ടം. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ അവര്‍ക്ക് മറുപടി പറയാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ലമെന്റ് പരിസരത്തുനിന്ന് ആരംഭിച്ച റാലി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിനു സമീപമെത്തിയപ്പോള്‍ ആണ് പൊലീസ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തത്. 30 എംപിമാര്‍ക്ക് കൂടിക്കാഴ്ചയ്ക്കായി വരാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ 200 ല്‍ അധികം പേര്‍ എത്തിയതോടെ ക്രമസമാധാന നില തകരാതിരിക്കാന്‍ വേണ്ടി അറസ്റ്റ് ചെയ്യേണ്ടിവന്നെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.