ക്ലബ്ബ് ഹൗസിലെ വ്യാജന്മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തി സുരേഷ്‌ഗോപിയും നിവിന്‍പോളിയും, സിനിമാതാരങ്ങളുടെ പേരില്‍ കൂടുതല്‍ ഫേക്ക് അക്കൗണ്ടുകള്‍

കെ ആര്‍ അനൂപ്

വ്യാഴം, 3 ജൂണ്‍ 2021 (09:01 IST)
യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ക്ലബ് ഹൗസ്. പുതിയൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വരുമ്പോള്‍ അതില്‍ വ്യാജ അക്കൗണ്ടുകള്‍ കൂടുതല്‍ ആകുന്നത് സാധാരണ കാഴ്ചയായി മാറുന്നു. പ്രത്യേകിച്ച് സിനിമ താരങ്ങളുടെ. ഇതിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപിയും നിവിന്‍ പോളിയും. 
 
ഞാന്‍ ക്ലബ്ബ് ഹൗസില്‍ ഇല്ല. തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടുകള്‍ ആണെന്നും പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചേരുകയാണെങ്കില്‍ എല്ലാവരേയും അറിയിക്കുന്നതായിരിക്കുമെന്ന് നിവിന്‍ പോളി പറഞ്ഞു.
 
ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നതാണ്. ക്ലബ്ബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
 
ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയവരും താങ്കളുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍