പ്രേമത്തിന് ആറ് വയസ്സ്: മലര്‍ ശരിക്കും ജോര്‍ജിനെ മറന്നുപോയതാണോ ?

കെ ആര്‍ അനൂപ്

ശനി, 29 മെയ് 2021 (17:20 IST)
തീയറ്ററില്‍ എത്തി വര്‍ഷം ആറ് പിന്നിട്ടും പ്രേക്ഷകരുടെ ഉള്ളില്‍ ഉത്തരം കിട്ടാതെ ആ ചോദ്യം ഇപ്പോഴും ബാക്കിയാണ്. മലര്‍ ശരിക്കും ജോര്‍ജിനെ മറന്നുപോയതാണോ അതൊ മറന്നത് പോലെ ഭാവിക്കുന്നതാണോ എന്നത്. 
 
സിനിമ കണ്ട ആസ്വാദകര്‍ക്കിടയില്‍ ഇപ്പോഴും ആ ചോദ്യം അതേ പോലെ തന്നെ ഉത്തരം കിട്ടാതെ കിടക്കുന്നു.ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സംശയം ബാക്കിയാണ്. സ്വന്തം അധ്യാപികയെ പ്രണയിച്ച ജോര്‍ജിന് ശാപമാണെന്ന് സിനിമ പ്രേമികള്‍ തമാശ രൂപേണ പറഞ്ഞിരുന്നു. ഒരു അപകടത്തില്‍ ഓര്‍മശക്തി നഷ്ടപ്പെടുന്ന മലര്‍ ജോര്‍ജിനെ മറക്കുന്നത്.വര്‍ഷങ്ങള്‍ക്കിപ്പുറവും മലരിനെ ഓര്‍ക്കുന്ന ജോര്‍ജ് പ്രേക്ഷകരുടെ കണ്ണു നിറച്ചിരുന്നു. സിനിമ വര്‍ഷങ്ങള്‍ പിന്നിട്ടത് അറിഞ്ഞതേ ഇല്ല എന്നാണ് നിവിന്‍ പോളി പറഞ്ഞത്. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി കൊണ്ടാണ് നിര്‍മ്മാതാക്കള്‍ സിനിമയുടെ ആറാം വാര്‍ഷികം ആഘോഷിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍