സിപിഎം മന്ത്രിമാരില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് വീണ ജോര്‍ജ് മാത്രം

വ്യാഴം, 20 മെയ് 2021 (17:06 IST)
സിപിഎം അംഗങ്ങളായ മന്ത്രിമാരില്‍ വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാരെല്ലാം സഗൗരവമാണ് സത്യപ്രതിജ്ഞാ വാചകങ്ങള്‍ ഏറ്റുചൊല്ലിയത്. വീണാ ജോര്‍ജ് സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. സിപിഎം, സിപിഐ അംഗങ്ങളായ മറ്റ് മന്ത്രിമാരും സഗൗരവം തന്നെ സത്യപ്രതിജ്ഞ ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍