'വരുന്ന അഞ്ചു വര്‍ഷം കേരളം കൂടുതല്‍ കരുത്തോടെ തിളങ്ങട്ടെ'; പിണറായി വിജയന് അഭിനന്ദനങ്ങളുമായി കമല്‍ ഹാസന്‍

കെ ആര്‍ അനൂപ്

വ്യാഴം, 20 മെയ് 2021 (16:22 IST)
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുകയാണ്. സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് സമൂഹത്തിന്റെ നാനാതുറകളിലുള്ള വ്യക്തികള്‍ സോഷ്യല്‍ മീഡിയയിലൂടെ എത്തുകയാണ്. മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.
 
'എന്റെ പ്രിയ സഖാവ് പിണറായി വിജയന്‍ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുന്ന മുന്‍ഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം. ഞാന്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇനി വരുന്ന അഞ്ചു വര്‍ഷം കേരളം കൂടുതല്‍ കരുത്തോടെ തിളങ്ങട്ടെ' -കമല്‍ ഹാസന്‍ കുറിച്ചു.
 
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍